Skip to main content

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ്; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും പ്രാക്ടിക്കലുകളും, ഇന്റേണ്‍ഷിപ്പും, ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. യോഗ്യത പ്ലസ് ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ്/ ഡിപ്ലോമ. ഒരുവര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9846547340.

date