Skip to main content

അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

ഐ എച്ച് ആര്‍ ഡി യുടെ അപ്ലൈഡ് സയന്‍സ് കോളേജി( അയലൂര്‍, പാലക്കാട് ജില്ല) ലേക്ക് ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണ്ഴ്സ്) പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്‌സൈറ്റില്‍ ജൂണ്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാം. 50% സീറ്റില്‍ യൂണിവേഴ്സിറ്റിയും 50% സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. കോളേജ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് കോളജില്‍ എത്തിയോ https://admissions.uoc.ac.in, https://www.ihrdadmissions.org എന്നീ വെബ്‌സൈറ്റുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിയ്ക്കാം. ഫോണ്‍: 9495069307, 8547005029.

date