Skip to main content

പബ്ലിക് ഹിയറിംഗ് 12 ലേക്ക് മാറ്റി

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2017 ജൂണ്‍ 20ല്‍ പുറപ്പെടുവിച്ച സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 2013 -14 ട്രൂയിംഗ് അപ്പ് ഉത്തരവില്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് സമര്‍പ്പിച്ച റിവ്യൂ പെറ്റിഷനിന്‍ മേല്‍ 29ന് നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് ഡിസംബര്‍ 12 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.  രാവിലെ 11ന് കമ്മീഷന്‍ ഓഫീസിലാണ് ഹിയറിംഗ്.  പെറ്റിഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്.  പബ്ലിക് ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും താത്പര്യമുളളവര്‍ക്കും പങ്കെടുക്കാം.

പി.എന്‍.എക്‌സ്.5051/17

date