Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നവംബര്‍ 30ന് രാവിലെ 10 മണിക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.  മുന്‍ അലോട്ട്‌മെന്റുകളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച അപേക്ഷകരെ ഇതില്‍ പരിഗണിക്കില്ല.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നുതന്നെ നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം.  അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ ഡിസംബര്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിയ്ക്കകം പ്രവേശനം നേടണം.

പി.എന്‍.എക്‌സ്.5052/17

date