Skip to main content

പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി തെളിവെടുപ്പ്

 

സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെമ്പർ  പി. കെ. അരവിന്ദ ബാബു മേയ്  31 ന് രാവിലെ 11 മുതൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ പരാതിയിന്മേൽ തെളിവെടുപ്പ് നടത്തും.

അന്നേദിവസം രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് പോലീസ് സൂപ്രണ്ടിൻ്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും
എല്ലാ തരത്തിലുള്ള നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും,  മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ,  ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകൽ,  ഏതെങ്കിലും ആളെ ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട്  സമർപ്പിക്കാം.

date