Skip to main content

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ പരിശീലനം

 

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് എന്ന കോഴ്സ് ജൂലൈ ഒന്നിന് വിവിധ ജില്ലകളിൽ ആരംഭിക്കുന്നു. കോഴ്സുകള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും. കോഴ്സുകളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 20നകം വിശദമായ ബയോഡാറ്റയും എസ്.എസ്.എല്‍.സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ്് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്സ്ബുക്ക് (ഫ്രണ്ട് പേജ്)  എന്നീ രേഖകളുടെ കോപ്പി സഹിതം ഹെഡ് ഓഫ് സെൻ്റർ, ഇഎംഎസ് കൾച്ചറൽ കോംപ്ലക്സ് , കലൂർ,  എറണാകുളം 682017 എന്ന വിലാസത്തിലോ 0484 2971400, 8590605259 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

date