Skip to main content

കാര്യക്ഷമമായ ഊർജ ഉപയോഗം  സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവും ശില്‍പശാലയും സംഘടിപ്പിച്ചു.

 

സുസ്ഥിരവും നൂതനവുമായ ശീതീകരണ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവും ശില്‍പശാലയും  കൊച്ചിയിൽ സംഘടിപ്പിച്ചു.
 ക്രൗൺ പ്ലാസ ഹോട്ടലിൽ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി മാനേജ്മന്‍റ് സെന്‍ററും വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയും സംയുക്തമായി ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ്, എയര്‍ കണ്ടീഷനിംഗ് എഞ്ചിനീയേര്‍സ് (ISHRAE)  കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടുകൂടിയാണ്  പരിപാടി സംഘടിപ്പിച്ചത്. 
ഉയര്‍ന്ന ഇന്‍സുലേറ്റീവ് ഗുണമുള്ള ഗ്ലാസുകൾ, കൂള്‍ റൂഫ് കോട്ടിംഗുകള്‍, ഊര്‍ജ്ജ-കാര്യക്ഷമമായ മെക്കാനിക്കല്‍ കൂളിംഗ് സിസ്റ്റങ്ങള്‍ തുടങ്ങി കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ശീതീകരണ സംവിധാനങ്ങൾ സുസ്ഥിരമാക്കുവാൻ സഹായിക്കുന്ന  സാങ്കേതികവിദ്യകളുടെ പ്രദർശനമാണ് നടന്നത്.  
പരിപാടിയുടെ ഭാഗമായി നടന്ന ശിൽപ്പശാലയിൽ ഊര്‍ജ വിദഗ്ധർ, ആര്‍ക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ അടക്കമുള്ള പ്രൊഫഷണലുകൾ പങ്കെടുത്തു.  കേരളത്തിലെ കെട്ടിടങ്ങൾക്ക് യോജ്യമായ ഊര്‍ജ-കാര്യക്ഷമവും സുസ്ഥിരവുമായ ശീതീകരണ സംവിധാനങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു.    പ്രമുഖ ബ്രാന്‍റുകള്‍ പരിപാടിയുമായി സഹകരിച്ചു. 
എയർകണ്ടീഷണറുകളുടെ പ്രവർത്തഫലമായി കെട്ടിടങ്ങളിൽനിന്നുമുള്ള ചൂട് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് പ്രാദേശിക  അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നതിനാൽ അവയുടെ ഉപയോഗം ഏറ്റവും കാര്യക്ഷമം ആകേണ്ടതാണെന്നും കെട്ടിടങ്ങളിലെ താപനില കുറയ്ക്കുന്നതിന് സുസ്ഥിരമായ  സംവിധാനങ്ങൾ പരിഗണിക്കണമെന്നും  എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ ശിൽപ്പശാലയിൽ പങ്കെടുത്ത് പറഞ്ഞു. ഭാവിയിൽ എയർ കണ്ടീഷണറുകളുടെ എണ്ണം കുതിച്ചുയരാനും അതുവഴി വൈദ്യുത ഉപയോഗം കൂടുവാനും സാധ്യതയുള്ളതിനാൽ ജനങ്ങളെ സുസ്ഥിരമായ ശീതീകരണ സംവിധാനങ്ങളെക്കുറിച്ച് അവബോധം ഉള്ളവരാക്കി മാറ്റണമെന്ന് ഊർജ എനർജി സർവീസസ് മാനേജിങ് ഡയറക്ടർ മധുസൂദനൻ റാപ്പോൾ അഭിപ്രായപ്പെട്ടു. 
വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ എനർജി പ്രോഗ്രാം തലവൻ തീർത്തങ്കർ മണ്ഡൽ, ISHRAE കൊച്ചി ചാപ്റ്റർ പ്രസിഡൻറ് റോണി എസ് ബെഞ്ചമിൻ എന്നിവർ ഉദ്ഘാടനയോഗത്തിൽ സംസാരിച്ചു. 
പരിപാടിയോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിലും സാങ്കേതിക അവതരണങ്ങളിലും  ഇൻ്റർനാഷണൽ ഫൈനാൻസ് കോർപ്പറേഷൻ ഏഷ്യ ലീഡ് ആതിഫ് സയീദ് ,  ISHRAE ഗ്രൂപ്പ് ചെയർമാൻ എൻ എസ് ചന്ദ്രശേഖർ, ഇ എം സി ജോയിൻറ് ഡയറക്ടർ ദിനേശ് കുമാർ എ എൻ , സ്മാർട്ട് ജൂൾസ് പ്രതിനിധി ലിസ്റ്റിൻ എബി മാത്യു, ക്രൌൺ പ്ലാസ ചീഫ് എൻജിനിയർ എം ബി സതീഷ്, ട്രോപ്പികൽ ഗ്രീനോവേഷൻ സെൻറർ ലീഡ് ആഷിഖ സുൽത്താനാ, ടബ്രീഡ് പ്രതിനിധി ആർച്ച മോഡി തുടങ്ങിയവർ പങ്കെടുത്തു.

date