Post Category
*മത്സ്യകൃഷി അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം*
ഫിഷറീസ് വകുപ്പ് നല്കുന്ന വിവിധ മത്സ്യകൃഷി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓരുജല മത്സ്യകര്ഷകന്, ശുദ്ധജല മത്സ്യ കര്ഷകന്, ചെമ്മീന്‍ കര്ഷകന്, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്ഷകന്, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്ഷകന്, തദ്ദേശസ്വയംഭരണ സ്ഥാപനം, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രോജക്ട് കോ-ഓഡിനേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ധനസഹായ പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യകൃഷിയിലേര്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 15് വൈകിട്ട് നാലിനകം നല്‍കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജില്ലാ ഓഫീസ്, എറണാകുളം, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0484- 2394476
date
- Log in to post comments