Skip to main content

*മേട്രണ്‍ ഒഴിവ്*

 

എറണാകുളം ഗവ. മഹിളാ മന്ദിരത്തിലെ സ്ഥിരനിയമനത്തിലുള്ള മേട്രണ്‍ അവധിയില്‍ പ്രവേശിക്കുമ്പോഴും പ്രതിവാര ഓഫിനും ഉണ്ടാകുന്ന ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 45 വയസ് വരെ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, പൂണിത്തുറ പി.ഒ., ചമ്പക്കര - 682038 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19 വൈകിട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2303664, 9495353572.

date