Skip to main content

*മൗലിക സൃഷ്ട്ടികള്‍ ക്ഷണിച്ചു*

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ അവേര്‍നസ് കപ്പാസിറ്റി ബില്‍ഡിംഗ് ആന്റ് ലൈവ്ലിഹുഡ് പ്രോഗ്രാം - കേരള, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്‍് ഫോറസ്റ്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് - ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു. ' ഇലക്ട്രിക് പാഴ്‌വസ്തുക്കള്‍ ' എന്ന വിഷയത്തില്‍ മലയാളത്തിലെഴുതിയ 500 വാക്കില്‍ കവിയാത്ത ലേഖനവും കാര്‍ട്ടൂണുമാണ് പരിഗണിക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ട്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. പ്രാധാന അധ്യാപിക / അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള്‍ സ്‌കാന്‍ ചെയ്ത് ഇ മെയിലായി അയക്കണം. അയക്കേണ്ട വിലാസം training@kfri.org. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20 വൈകിട്ട് 5.30. വൈകി ലഭിക്കുന്ന സൃഷ്ടികള്‍ സ്വീകരിക്കുന്നതല്ല.

date