*പ്ലസ് വണ്‍ - ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു*
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പ്ലസ് വണ്‍ ക്ലാസിലെ നിലവിലുള്ള ഒഴിവിലേക്ക് പട്ടിക ജാതി/ പട്ടികവര്‍ഗ / മറ്റ് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നിവ ഉള്‍പ്പെടുന്ന സയന്‍സ് ഗ്രൂപ്പാണ് നിലവിലുള്ളത്.
ജാതി, വരുമാനം ( 2 ലക്ഷം രൂപയില്‍ കവിയരുത്), എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ നിശ്ചിത പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15 ന് വൈകിട്ട് 3 നകം അപേക്ഷ സ്കൂളില്‍ ലഭിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം, താമസസൗകര്യം ഉള്‍പ്പെടെ മറ്റെല്ലാ പഠന സൗകര്യങ്ങളും സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2624115 ( ഹയര്‍ സെക്കന്‍ഡറി ). 0484 2623673 ( ഓഫീസ് ), 9446565337 ( പ്രിന്‍സിപ്പല്‍).
- Log in to post comments