Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2023-2024 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്‌ത്‌, ഇൻകം ആൻ്റ് എക്സ്‌പെൻഡിച്ചർ സ്റ്റേറ്റ്‌മെൻ്റ്, ബാലൻസ് ഷീറ്റ്, റസീപ്റ്റ് ആൻ്റ് പേയ്മെൻ്റ് സ്റ്റേറ്റ്‌മെൻ്റ്, ട്രയൽ ബാലൻസ് എന്നി റിപ്പോർട്ടുകൾ തരുന്നതിന് രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സീൽ ചെയ്‌ത കവറിൽ സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളം വിലാസത്തിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കാം. ക്വട്ടേഷൻ നമ്പറും, ഏത് ആവശ്യത്തിന് വേണ്ടിയുള്ളത് എന്നതും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും. ജൂൺ 10 ന് ഉച്ചയ്ക്ക് രണ്ട് വരെ. അപൂർണ്ണമായതും നിശ്ചിത പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി വികസന സമിതി ഓഫീസുമായി ബന്ധപ്പെടുക.0484-2754000, 2754456,  2754416.

date