Skip to main content

നൂതന സാങ്കേതികവിദ്യയിലെ തൊഴിലവസരങ്ങൾ : AVGC-XR കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

 

കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  AVGC-XR കരിയർ ഗൈഡൻസ് ശില്പശാല ശനിയാഴ്ച്ച (ജൂൺ 8 ) രാവിലെ 10 മുതൽ 12:30 വരെ  നടത്തും.

XR ഹൊറൈസൺ സ്ഥാപകനും ചെയർമാനുമായ ഡെൻസിൽ ആൻ്റണി നയിക്കുന്ന ഈ സെഷൻ, AVGC-XR-ൻ്റെ (ആനിമേഷൻ, വിഷ്വലൈസേഷൻ, ഗെയിമിംഗ്, എക്സ്റ്റൻഡഡ് റിയാലിറ്റി) ജോലി സാധ്യതകളെ പരിചയപെടുത്തുന്നു. ഈ മേഖലയിലെ വ്യവസായ സാധ്യതകളെക്കുറിച്ച് മനസിലാക്കാനും വൈവിധ്യമാർന്ന തൊഴിൽ പാതകളും അവസരങ്ങളും കണ്ടെത്തുവാനും ശില്പശാല സഹായിക്കും. 

കരിയർ ഓപ്ഷനുകൾ അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും ഒരു കരിയർ ഷിഫ്റ്റ് ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപകാരപ്രദമായി രിക്കും വർക്ക്ഷോപ്പ്.കൂടുതൽ വിവരങ്ങൾക്ക് : 9778598336 രജിസ്ട്രെഷൻ ലിങ്ക്:  https://link.asapcsp.in/8iHtrV

date