*പഴം പച്ചക്കറി മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളില്‍ പരിശീലനം*
പഴം, പച്ചക്കറി എന്നിവയിലെ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങളില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (KIED), 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോംപീറ്റന്സീസ് ഓഫ് ആന്‍ എന്റര്‍പ്രണര്‍, ക്രോപ്പ് പ്രൊഡക്ഷന്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ഓപ്പറേഷന്‍സ്, വാല്യൂ അഡിഷന് ഇന്‍ ഫ്ര്യൂട്സ് ആന്റ് വെജിറ്റബിള്‍സ്, വേരിയസ് സ്കീമ്സ് ഫോര്‍ അഗ്രി എന്റര്‍പ്രണേഴ്സ്, ലൈസന്‍സ് ആന്റ് ക്ലിയറന്‍സ്, ബാങ്ക് ലോണ്‍ പ്രോസസ്, പ്രോജക്ട് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. കീഡ് വെബ്സൈറ്റായ www.kled.info/training-calender/ ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര് ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/2550322/9188922800
- Log in to post comments