Skip to main content

*ആയുഷ് ആരാമം പദ്ധതി ഉദ്ഘാടനം ചെയ്തു*

 

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ആരോഗ്യ സുന്ദര ഹരിത കേരളം ആയുഷ് ആരാമം പദ്ധതി പളളിപ്പുറം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബോധ ഷാജി, ഇ.കെ. ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.പി. ഷിബു, ശാന്തിനി പ്രസാദ്, ഹരിത കേരളാ മിഷന്‍ കോ-ഓഡിനേറ്റര്‍ ദേവരാജന്‍, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യരാജന്‍,  ആശുപത്രി നഴ്സ് കെ.പി റീനു, തൊഴിലുറപ്പ് ഉദ്യോസ്ഥാര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date