Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിലേക്ക് എറണാകുളം ജില്ലയില്‍ വൈപ്പിന്‍, അങ്കമാലി എന്നീ ബ്ലോക്കുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലേക്കും നിലവിലുള്ള ഒഴിവുകളിലേക്കും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒഴിവ് പ്രതീക്ഷിക്കുന്ന മൂവാറ്റുപുഴ, മുളന്തുരുത്തി, പറവൂര്‍, വാഴക്കുളം, കോതമംഗലം, കൂവപ്പടി, ആലങ്ങാട്,പാമ്പാക്കുട, പാറക്കടവ്,വടവുകോട്, ഇടപ്പള്ളി, പള്ളുരുത്തി എന്നീ ബ്ലോക്കുകളിലേക്കും  രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന്                     ജൂണ്‍ 13 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

 മൃഗ ചികിത്സകള്‍ക്ക്  വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത ഉള്ളവരേയും മൃഗങ്ങളെ പരിപാലനം ചെയ്ത് പരിചയം ഉള്ളവരെയും ഡ്രൈവര്‍ അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  
ജൂണ്‍ 14 ന് രാവിലെ 11 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന കാലയളവിലേക്ക് പരമാവധി 89 ദിവസത്തേക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗ ചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി ഒരു വെറ്ററിനറി ഡോക്ടര്‍ ,ഒരു ഡ്രൈവര്‍ കം അറ്റന്റന്റ്, ഒരു റേഡിയോഗ്രാഫര്‍ എന്നീ തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date