Skip to main content

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധ ജല മത്സ്യകൃഷി (കാര്‍പ്പ്, വരാല്‍, തിലാപ്പിയ, ആസാം വാള, നട്ടര്‍, തദ്ദേശീയ ക്യാറ്റ് ഫിഷ്, അനബാസ്), സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു ചെമ്മീനും, പടുതാ കുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, ആസാം വാള, തദ്ദേശീയ ക്യാറ്റ് ഫിഷ്, അനബാസ്), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, ക്യാറ്റ് ഫിഷ്, അനബാസ്), ബയോഫോക് (തിലാപ്പിയ, വനാമി ചെമ്മീന്‍), ഓരുജല കൂടുകൃഷി (കരിമീന്‍, കാളാഞ്ചി), ശുദ്ധജല കൂടുകൃഷി (തിലാപ്പിയ), കുളങ്ങളിലെ കരിമീന്‍ മത്സ്യകൃഷി, കുളങ്ങളിലെ ചെമ്മീന്‍, വനാമി കൃഷി, മൂല്യ വര്‍ദ്ധിത ഉല്‍പാദന യൂണിറ്റ്, പിന്നാമ്പുറങ്ങളിലെ വിത്തുല്‍പാദന യൂണിറ്റ് (കരിമീന്‍, വരാല്‍), കുളങ്ങളിലെ മത്സ്യകൃഷി (പൂമീന്‍, തിരുത ), കല്ലുമ്മക്കായ കൃഷി, ഞണ്ടുകൃഷി, എംബാങ്ക്‌മെന്റ്് കൃഷി, പെന്‍ കള്‍ച്ചര്‍ എന്നിവയാണ് പദ്ധതികള്‍. പദ്ധതികളുടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 20 മുമ്പ് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. 

date