Skip to main content

കെ.ജി.ടി.ഇ. പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് സീറ്റൊഴിവ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി - ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി. ഇ. പോസ്റ്റ് പ്രസ്സ്,
കെ.ജി.ടി. ഇ.  പ്രീ-പ്രസ്സ് ഓപ്പറേഷന്‍ ആന്റ് കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് 2024 - 2025 അധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്സുകളിലേക്ക്  സീറ്റൊഴിവ്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം ന്യൂതന സാങ്കേതിക അച്ചടി രംഗത്ത് തൊഴില്‍ സാധ്യത ഏറെ ഉള്ള കോഴ്സാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന കോഴ്സില്‍ പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി മറ്റ് മുന്നോക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. .

അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്ന് 100 രൂപക്ക് നേരിട്ടും, 135 രൂപയുടെ മണിഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്,  കേരള സ്റ്റേറ്റ്  സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്,  ഗവ. എല്‍. പി. സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ - 683108 എന്ന വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും.  

വിശദവിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484  2605322,9605022555,  9446511277)  എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25.

date