Skip to main content

പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം  നടത്തി

 

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ നിര്‍വ്വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ. ജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ സാജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സുബോധ ഷാജി, ജിജി വിന്‍സെന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇ. പി. ഷിബു, അഗസ്റ്റിന്‍ മണ്ടോത്ത്, സുജ വിനോദ്, ശാന്തിനി പ്രസാദ്, ഷെന്നി ഫ്രാന്‍സിസ്, ട്രീസ ക്ലീറ്റസ് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date