Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജൂലൈ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിനായി മുദ്ര വച്ച കവറില്‍ മത്സരസ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനത്തിന്, (കാര്‍, ജീപ്പ്) 7 വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്, കൂടാതെ ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമപ്രകാരമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം 800 കി.മി. വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം) യാണ് അനുവദിക്കുക. വാഹന വാടക മാത്രമേ ഈ കരാര്‍ പ്രകാരം നല്‍കുകയുള്ളു. സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് അനുശാസിക്കുന്ന എല്ലാ നിബന്ധനകളും ഈ ദര്‍ഘാസിനും ബാധകമായിരിക്കും. ദര്‍ഘാസ് സമര്‍പ്പിക്കുന്നവര്‍ വാഹനത്തിന്റെ വാടക തുക വ്യക്തമായി രേഖപ്പെടുത്തണം. ദര്‍ഘാസിനോടൊപ്പം അടങ്കല്‍ തുകയുടെ ഒരു ശതമാനം ഇ.എം.ഡി. ഉണ്ടായിരിക്കണം. മുദ്രവച്ച ദര്‍ഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ടെന്‍ഡര്‍ 2024-2025 കരാര്‍ വാഹന എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19 ഉച്ചയ്ക്ക് ഉച്ചയ്ക്ക്  1 വരെ.

date