Skip to main content

കെ.എസ്.ഐ.എന്‍.സി. രണ്ടാം വര്‍ഷവും ലാഭത്തിലേക്ക്

 

കേരള സര്‍ക്കാരിന്റെ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) 2023-24 സാമ്പത്തിക വര്‍ഷവും കമ്പനി 40 ലക്ഷത്തിലധികം രൂപ ലാഭം (Net Profit) ഉണ്ടാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി 2022-23 സാമ്പത്തിക വര്‍ഷം 1 കോടി 84 ലക്ഷം രൂപ (Net Profit) ലാഭം നേടിയിരുന്നുവെങ്കിലും 2023-24-ല്‍ ജലവാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 4 കോടി രൂപയില്‍ കൂടുതല്‍ മുടക്കേണ്ടിവ ന്നതിനാലാണ് ടി വര്‍ഷം ലാഭത്തില്‍ കുറവ് വന്നിട്ടുള്ളത്. വരും വര്‍ഷങ്ങളിലും കമ്പനി ലാഭകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

date