Skip to main content

അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ നിയമനം

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റെ ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി, എം.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്./എം.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ്ങ്,/ ബി.ആര്‍ക്-ഇന്റീരിയര്‍ ഡിസൈനിങ്ങ്, യൂജിസി നെറ്റ്, 5-8 വര്‍ഷത്തെ അധ്യാപന പരിചയം എന്നീ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 24 ന് വൈകിട്ട്  5 മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2835390, 0497 2965390.

date