Skip to main content

എറണാകുളം ജില്ലയിലെ റോഡുകള്‍ നന്നാക്കാന്‍ കോടികള്‍ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

 

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ  അനുമതിയായി. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 

റോഡുകളും അനുവദിച്ച പണവും: പിറവത്തെ കാഞ്ഞിരമറ്റം - പൂത്തോട്ട റോഡിനു മൂന്നുകോടി രൂപ, അങ്കമാലിയിലെ വേങ്ങൂര്‍ - കിടങ്ങൂര്‍ റോഡിനു 3.50 കോടി രൂപ, കൊച്ചി മൗലാനാ ആസാദ് റോഡ് ഡ്രെയിനേജും ഫുട്ട്പാതും ഉള്‍പ്പെടെ നവീകരണത്തിന് ഒരു കോടി രൂപ, ഗുജറാത്തി റോഡ് ഡ്രെയിനേജും ഫുട്ട്പാതും ഉള്‍പ്പെടെ നന്നാക്കാന്‍ 80 ലക്ഷം രൂപ, തൃപ്പൂണിത്തുറ മിനി ബൈ പാസ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരണത്തിന് 1.50 കോടി രൂപ, കുണ്ടന്നൂര്‍ - ചിലവന്നൂര്‍ റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ മെച്ചപ്പെടുത്താന്‍ 1.50 കോടി രൂപ, കൊച്ചി കൊച്ചുപള്ളി റോഡ് നവീകരണത്തിന് ഒരു കോടി രൂപ, കൊച്ചി നമ്പ്യാപുരം റോഡ് നന്നാക്കാന്‍ ഒരു കോടി രൂപ, ചേപ്പനം - ചാത്തമ്മ റോഡ് നവീകരണത്തിന് 1.50 കോടി രൂപ.

ഇടപ്പള്ളി - മൂവാറ്റുപുഴ റോഡ് നവീകരണത്തിന് ഒരുകോടി രൂപ, പേരണ്ടൂര്‍ ലാന്‍ഡിംഗ് റോഡും ഡ്രെയിനേജും 50 ലക്ഷം രൂപ, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ബിഎംസി റോഡ് റോഡ് ടാറിങ്ങിനു ഒരു കോടി രൂപ, ഇടച്ചിറ വായനശാല റോഡ് നന്നാക്കാന്‍ 1.50 കോടി രൂപ, എ പി വര്‍ക്കി റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ, മാപ്രാണം നിലംപതിഞ്ഞി സിവില്‍ സ്റ്റേഷന്‍ റോഡ് ടാറിംഗിന് 1.50 കോടി രൂപ, തൃപ്പൂണിത്തുറ ഓള്‍ഡ് എന്‍എച്ചിനായി 4 കോടി രൂപ, തോപ്പുംപടി ജംഗ്ഷനില്‍ ട്രാഫിക് ഡിവൈഡറുകള്‍ ലഭ്യമാക്കാന്‍ 50 ലക്ഷം രൂപ, പെരുമ്പാവൂര്‍ നമ്പിള്ളി തോട്ടുവ റോഡ് നന്നാക്കാന്‍ അഞ്ചു കോടി രൂപ.

പട്ടിമറ്റം - പള്ളിക്കര റോഡ് നവീകരണത്തിന് മൂന്നുകോടി രൂപ, കോതമംഗലം തൃക്കാരിയൂര്‍ - നാടുകാണി റോഡ് മെച്ചപ്പെടുത്തല്‍, കല്‍വെര്‍ട്ട് നിര്‍മ്മാണം, എസ്എന്‍ഡിപി കവല കുഞ്ഞുതൊമ്മന്‍ റോഡ് നവീകരണം എന്നിവയ്ക്കായി അഞ്ചുകോടി രൂപ, മൂവാറ്റുപുഴയിലെ വാഴക്കുളം - അരീക്കുഴ റോഡ് മെച്ചപ്പെടുത്താന്‍ 2.6 കോടി രൂപ, കോതമംഗലം - വാഴക്കുളം റോഡിനും കോഴിപ്പിള്ളി - അടിവാട് മാര്‍ക്കറ്റ് റോഡിനുമായി അഞ്ചുകോടി രൂപ, പിറവത്തെ  മരിക കോഴിപ്പിള്ളി റോഡിനും മരിക വഴിത്തല ലിങ്ക് റോഡിനുമായി 2.49 കോടി രൂപ. ഞാറക്കല്‍ റെസ്റ്റ് ഹൗസിനു പുതിയ ബ്ലോക്ക് മന്ദിരത്തിനായി ഒന്നര കോടി രൂപയും അനുവദിച്ചു.

date