Skip to main content

അഭിമുഖം

കോട്ടയം: ചങ്ങനാശ്ശേരി ഗവ. വനിതാ ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സിവിൽ എൻജിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ,ബന്ധപ്പെട്ട വിഷയത്തിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് ജൂൺ 19ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0481-2400500

 

date