Skip to main content

അസാപ് കോഴ്സ്

 

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന ലാബ് കെമിസ്റ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി ബിരുദമുള്ളവർക്കും കെമിസ്ട്രി ഒരു ഐച്ഛിക വിഷയമായി പഠിച്ചവർക്കും അപേക്ഷിക്കാം. ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ 8921636122, 7736645206. വാട്‌സ്ആപ്പ് നമ്പർ: 9495999731

date