Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം

 

കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. ഒരു വർഷത്തെ പരിശീലനത്തിന് ധനസഹായം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോട്ടയം ജില്ലാ ഫിഷറീസ് ഓഫീസിലും ( 04812566823), മത്സ്യഭവൻ വൈക്കം ( 04829291550), ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസ് വൈക്കം (04829291550 ), മത്സ്യഭവൻ പാലാ ( 04822299151) , മത്സ്യഭവൻ പളളം (കോട്ടയം) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 25ന്് മുമ്പായി സമർപ്പിക്കേണ്ടതാണ്.

 

date