Skip to main content

കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നതിനായി ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന സേവന തല്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമം, 2007 ലുള്ള പരിജ്ഞാനം, മതിയായ സംവേദനത്തോടെ മദ്ധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്തുവാനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യതകള്‍. 

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫോര്‍ട്ട്‌കൊച്ചി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 21. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

date