Skip to main content

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ കലൂരിലും  ഐ.എച്ച്.ആര്‍.ഡി റീജിനല്‍ സെന്റര്‍ ഇടപ്പള്ളിയിലും  ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്  (പി.ജി.ഡി.സി.എ): യോഗ്യത: ഡിഗ്രി പാസ്. 2. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത +2 പാസ്. എസ് / എസ്.ടി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.  താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍  സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ്   സ്‌കൂള്‍ ഓഫീസില്‍ ജൂണ്‍ 27 നുമുമ്പായി അപേക്ഷ നേരിട്ട് സമര്‍പ്പിക്കുകയോ /      www.ihrdadmissions.org  എന്ന വെബ് സൈറ്റ് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യണം. ഫോണ്‍: 0484 2985252.

date