Skip to main content

പാനീയ ചികിത്സാ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

 

പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണിപ്പിള്ള നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍  പി.എം യൂനസ് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ.കെ.കെ ആശ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.എം.എസ് രശ്മി വിഷയാവതരണം നടത്തി. കാക്കനാട് കുടുംബാരോഗ്യേകേന്ദ്രം  മെഡിക്കല്‍ ഓഫീസര്‍ ഡോ.രശ്മി  ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. 

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 പി.എസ്.സുബീര്‍, തെങ്ങോട് ഗവണ്‍മെന്റ് എച്ച്എസ് പ്രധാനാധ്യാപകന്‍ എന്‍.രാജു, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ഗോപിക പ്രേം, ജില്ല എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സി.എം  ശ്രീജ എന്നിവര്‍ സംസാരിച്ചു. 

പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് ക്വിസ് ക്വിസ് മത്സരം നടത്തി. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വിവിധതരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ് സിങ്ക് കോര്‍ണറുകള്‍ പ്രവര്‍ത്തനസജ്ജമാണ്.

date