Skip to main content

വയോജന ബോധവത്ക്കരണ ദിനാചരണം  സംഘടിപ്പിച്ചു

 

ജില്ലാ സാമൂഹ്യ നീതി വകുപ്പ്, ജില്ലാ വയോജന കൗൺസിൽ എറണാകുളം ജില്ലാ പഞ്ചായത്ത്, സാമൂഹ്യ സുരക്ഷ മിഷൻ എന്നിവയുടെ സംയുക്താഭിമുഖത്തിൽ മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ബോധവത്ക്കരണം ജെബി  മേത്തർ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.

 

കമന്റേറ്റർ ഷൈജു ദാമോദരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി ചെയർമാൻമാരായ ആശ സനിൽ, എം ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം വി സ്മിത, ജില്ലാ വയോജന കൗൺസിൽ അംഗം കെ എ അലി അക്ബർ, പി വി സുഭാഷ്, പി എൻ ചന്ദ്രശേഖരൻ പിള്ള, മണിഷൺമുഖൻ, കെ എം പീറ്റർ സാമൂഹ്യ സുരക്ഷ മിഷൻ കോ - ഓഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ, ഷെറിൻ ജേക്കബ് എന്നിവർ സംസാരിച്ചു.

 

ബോധവത്ക്കരണ ദിനാചരണത്തിനോടനുബന്ധിച്ച് സ്ക്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  പോസ്റ്റർ തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

date