Skip to main content

ലോഞ്ച് പാഡ് - സംരംഭകത്വ വര്‍ക് ഷോപ്പ്

 

പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്‌റ് 5 ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍/സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍  25 മുതല്‍ 29 വരെ കളമശ്ശേരി കൈഡ്(KIED) ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്,ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകള്‍ ആണ് ഉള്‍പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി June 22-0 മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9188922785.

date