Skip to main content

ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സ് - പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍-കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റേയും സംസ്ഥാന ആയുഷ് വകുപ്പിന്റേയും അംഗീകാരത്തോടെ എറണാകുളം എസ്.ആര്‍.വി.(ഡി).എല്‍.പി സ്‌കൂളില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വ്യക്തിയെ പ്രാപ്തനാക്കുന്നതിനോടൊപ്പം മത്സരാത്മക യോഗയ്ക്ക് ആവശ്യമായ യോഗ പരിശീലകരെ വാര്‍ത്തെടുക്കുന്നു. ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 വയസ് മുതല്‍ 50 വയസ് വരെ. താല്‍പ്പര്യമുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ സ്പീഡ് / രജിസ്റ്റേഡ് തപാല്‍ മാര്‍ഗ്ഗം സംസ്ഥാന ഓഫീസിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0484- 2377537, 9447913820 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

date