Skip to main content

വായനാ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും ബുധനാഴ്ച്ച

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ബുധനാഴ്ച്ച(ജൂണ്‍ 19) നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാ സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം നിര്‍വഹിക്കും. 

ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 നടക്കുന്ന പരിപാടിയില്‍ എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ സോമന്‍ അധ്യക്ഷത വഹിക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അക്ഷരദീപം കൊളുത്തുന്ന ചടങ്ങില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍ നിര്‍വഹിക്കും. 

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ് അസീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി ബിജു, ചെങ്ങമനാട് ഗവ.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.എസ് അനില്‍കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അനുപമ ഉണ്ണിക്കൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ വി.വി ശ്യാംലാല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. 

ചടങ്ങില്‍ ഡോ.കെ.ജി പൗലോസിനെ ആദരിക്കും. കൂടാതെ തുല്യതാ പരീക്ഷയില്‍ വിജയം നേടി തൃക്കാക്കര ഭാരത മാതാ കോളേജില്‍ മലയാളം ബിരുദത്തിന് പ്രവേശനം ലഭിച്ച ചിറ്റേത്തുകര സ്വദേശിനിയും വീട്ടമ്മയുമായ എം.എ സീനത്തിനെ(48)യും ആദരിക്കും.  വിദ്യാര്‍ഥികളായ ഭൂവന സുഭാഷ്, അഖില ഹരിപ്രസാദ്, ഹാദിയ സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വായനാ മാധുരി അക്ഷരവന്ദനം അവതരിപ്പിക്കും.

date