Skip to main content

ട്രെയിനി ഇസിജി/ടിഎംടി ടെക്നിഷ്യന്‍ ഇന്റര്‍വ്യൂ

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി ആശുപത്രി വികസന സമിതിയുടെ കീഴില്‍ 4 ട്രെയിനി ഇസിജി/ടിഎംടി ടെക്നിഷ്യന്‍ മാരെ നിയമിക്കുന്നു. യോഗ്യത ടിഎംടിയില്‍ പരിചയമുള്ള ഇസിജി ടെക്നീഷ്യന്‍ വിഎച്ച്എസ്ഇ കോഴ്സും ഇസിജി ടിഎംടി അനുഭവം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജിയില്‍ ഹോള്‍ട്ടര്‍ അല്ലെങ്കില്‍ ഡിപ്ലോമയും ആവശ്യമാണ്. സ്‌റ്റൈപ്പന്റ് 10,000. (VHSE Course for ECG Technician with experience in TMT and Holter Or Diploma in Cardio Vascular Technology who can manage ECG TMT Experience Required. ) താല്പര്യമുള്ളവര്‍ യോഗ്യത, വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജൂണ്‍ 26 ന്  രാവിലെ 10 ന് ഇന്റര്‍വ്യൂവിനു ഹാജരാകണം. 

date