Skip to main content

*എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു*

 

എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ, ആലുവ മുനിസിപ്പാലിറ്റികളിലേക്കും, ഞാറയ്ക്കല്‍, കാഞ്ഞൂര്‍, മലയാറ്റൂര്‍ നീലീശ്വരം, ചോറ്റാനിക്കര പഞ്ചായത്തുകളിലേക്കും നിലവിലുള്ള എസ്.സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് ജൂണ്‍ 26 ന് (ബുധനാഴ്ച്ച ) കുടിക്കാഴ്ച നടത്തും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. 10,000 രൂപയാണ് ഹോണറേറിയം. താത്പര്യമുള്ളവര്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മുന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന കുടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോണ്‍ നമ്പര്‍ : 0484-2422256) അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ്റ്റുകളിലോ ബന്ധപ്പെടണം.

date