Skip to main content

ഡിഎല്‍എഫ് ഫ്‌ളാറ്റിലെ  വയറിളക്ക ബാധ നിയന്ത്രണ വിധേയം

 

വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റുകളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം.
വിഷയവുമായി ബന്ധപ്പെട്ട് അഡീഷണൽ ഡയറക്ടർ  (പൊതുജനാരോഗ്യം)ഡോ കെ പി റീത്തയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെയും കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് 21 ഫ്ലാറ്റികളിൽ നിന്നായി പരിശോധിച്ച വെള്ളത്തിൽ  ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 496 പേര്‍ക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.ഒരാൾക്കാണ് പുതുതായി രോഗം ബാധിച്ചത്.

date