Skip to main content

  കൺസർവേഷൻ ബയോളജിസ്റ്റിന് അപേക്ഷ ക്ഷണിച്ചു        

                                                                                                                          
തൃശൂർ സെൻട്രൽ സർക്കിളിലെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മനുഷ്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത  ബയോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം. വൈൽഡ് ലൈഫ് മാനേജ്മെന്റ് അഭികാമ്യം. അംഗീകൃത ഓർഗനൈസേഷനുകൾ / സ്ഥാപനങ്ങൾ / വകുപ്പുകൾക്കൊപ്പം  വന്യജീവി സംരക്ഷണ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ജിഐഎസിലും കമ്പ്യൂട്ടറിലും പ്രാവീണ്യം അനിവാര്യമാണ്. ജോലി ചെയ്യാനും യാത്ര ചെയ്യാനും വിദൂര സ്ഥലങ്ങളിൽ താമസിക്കാനുമുള്ള സന്നദ്ധത നിർബന്ധമാണ്. വിശദമായ സിവി/റെസ്യൂമെ സഹിതം അപേക്ഷിക്കുക:  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മലയാറ്റൂർ എഫ് ഡി എ,  മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ, കോടനാട് പി.ഒ.  പിൻ-683544, ഇമെയിൽ-ceomytrfda@gmail.com  ഫോൺ 8547604210 കൂടുതൽ വിവരങ്ങൾക്ക്: http://www.forest.kerala.gov.in അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3

date