Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിൽ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ്, പോസ്റ്റർ ഡിസൈനിംഗ്, ഡാറ്റാ അനാലിസിസ് ആന്റ് റിപ്പോർട്ടിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം ജൂൺ 29 ശനിയാഴ്ച ഉച്ചയ്ക്ക് 1.40 ന് നടത്തും. ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിശദാംശങ്ങൾ  https://tinyurl.com/statqz24     ലിങ്കിൽ ലഭ്യമാണ്. 'ആധുനിക കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്സിന്റെ  പ്രായോഗികത' എന്ന വിഷയത്തെ അധികരിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. ഏതെങ്കിലും ഔദ്യോഗിക ഏജൻസിയുടെ ഡാറ്റ അടിസ്ഥാനമാക്കിയാവണം റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത്. പോസ്റ്ററുകൾ, ഡാറ്റാ അനാലിസിസ് റിപ്പോർട്ടുകൾ എന്നിവ ജൂലൈ 20-ന് മുമ്പായി statinsight2024@gmail.com ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകണം. മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്ക് 944772648, 7356372433 നമ്പറുകളിൽ ബന്ധപ്പെടാം.

 

 

date