Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ / ഫോറസ്റ്റ് ഡ്രൈവർ കായിക ക്ഷമതാ പരീക്ഷ

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ / ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്കുളള നേരിട്ട്, ബൈ ട്രാ൯സ്ഫർ വിവിധ എ൯ സി എ തെരഞ്ഞെടുപ്പുകളുടെ 3 ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ജൂൺ 26, 27, 28, ജൂലൈ 01, 02 തീയതികളിലും, 2024 മെയ് 23 തീയതിയിൽ നടന്ന ശാരീരിക അളവെടുപ്പിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കും അപ്പിൽ അനുവദിച്ച ഉദ്യോഗാർത്ഥികൾക്കുമുളള കായിക ക്ഷമതാ പരീക്ഷ ജൂൺ 27 തീയതിയിലും ഗവ വി എച്ച് എസ് എസ്, ചോറ്റാനിക്കര ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടത്തും. അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ www.keralapsc.gov.in വെബ്സൈറ്റിൽ കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്‌മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ, മറ്റ് നിർദ്ദേശങ്ങൾ എന്നിവ ഡൗൺ ലോഡ് ചെയ്തെടുത്ത് തിരിച്ചറിയൽ രേഖ സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.

 

date