Skip to main content

ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ - ഏകദിന ശിൽപ്പശാല

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണ൪പ്പ് ഡവലപ്‌മെന്റ്റ് (KIED) ഒരു ദിവസത്തെ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ " വിഷയത്തിൽ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂൺ 29 നു അങ്കമാലിയിലുള്ള കീഡിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ്റ് സെന്ററിൽ (EDC) ലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഇ൯ട്രൊഡക്ഷ൯ ടു മീഡിയ പ്രൊഡക്ഷ൯, ഇ൯ഫ്ളുവ൯സ് ഇ൯ സോഷ്യൽ മീഡിയ മാനേജ്മെന്റ്,  ഡിജിറ്റൽ കറന്റ് ട്രെ൯ഡ്സ്, ടൂൾസ് ആന്റ് ടെക്നിക്സ്, കെയ്സ് സ്റ്റഡീസ്, ഡിജിറ്റൽ വർക് ഷോപ്പ്  എന്നീ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 500 രൂപയാണ് പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, ഭക്ഷണം, ജി എസ് ടി ഉൾപ്പടെ). പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ജൂൺ 27ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/0484 2550322/ 9188922800.

 

date