Skip to main content

ഏലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

 കുട്ടികളിലെ നേത്രസംബന്ധമായ പ്രശ്നങ്ങൾ ചെറുപ്പത്തിലെ കണ്ടെത്തുന്നതിന് വേണ്ടി ആലുവ ഡോ: ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഏലൂർ ഗവൺമെന്റ് എൽപി സ്കൂളുകളിലെ മുഴുവൻ കുട്ടികളുടെയും കണ്ണുകൾ പരിശോധിച്ചു. ഏലൂർ നഗരസഭ വൈസ് ചെയർപേഴ്സൺ  ജയശ്രീ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ഏലൂർ നഗരസഭ ചെയർമാൻ എ. ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സൗജന്യ നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം വഹിക്കുന്ന ജോബി ജോസ്,  കൗൺസിലർമാരായ ലീല ബാബു, കെ ആർ കൃഷ്ണപ്രസാദ്, ശ്രീദേവി ഗോപാലകൃഷ്ണൻ,  ദിവ്യ നോബി, ഹെഡ്മാസ്റ്റർ സിബി അഗസ്റ്റിൻ  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

date