Skip to main content

ജില്ലാ ശുചിത്വമിഷന്റ ' മികവ് ' പരിശീലന പരിപാടിക്ക് തുടക്കം

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ പ്രവർത്തങ്ങൾ ആധുനീകരിക്കുക .ഹരിതകർമ്മ സേനയുടെആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രവർത്തനങ്ങളിൽ പ്രൊഫഷണൽ മനോഭാവം കൊണ്ടുവരിക എന്നീ ഉദ്ദേശങ്ങളോടെ തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷനും രാജധാനി കോളേജ് ഓഫ് ഹോട്ടൽ മാനേജ് മെന്റും സംയുക്ത മായി സംഘടിപ്പിക്കുന്ന 'മികവ് " പരിശീലന പരിപാടിക്ക് രാജധാനി കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ തുടക്കമായി.

തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ സുജ പി എസ്, രാജധാനി കോളേജ് ഓഫ് ഹോട്ടൽ മാനേജനെന്റ് പ്രിൻസിപ്പൽ മഹേഷ് കൃഷ്ണ‌, അദ്ധ്യാപകർ, ശുചിത്വമിഷൻ റിസോർസ്പേഴ്‌സൺമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പൈലറ്റ് അടിസ്ഥാനത്തിൽ മൂന്ന്ഗ്രാമപഞ്ചായത്തുകളിലെയും ആറ്റിങ്ങൽ നഗരസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്കാണ് ദിദിന പരിശീലനം നൽകുന്നത്. തുടർന്ന് ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കും.

date