Skip to main content

*അത്‌ലറ്റിക് അസോസിയേഷന്‍* *ഭാരവാഹികളെ തെരഞ്ഞെടുത്തു*

 

അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി സജി ചങ്ങനാമഠത്തിലിനെയും സെക്രട്ടറിയായി ലൂക്കാ ഫ്രാന്‍സിസിനെയും തെരഞ്ഞെടുത്തു. ആള്‍ ഇന്ത്യാ ഇന്റര്‍യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജംപില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് സി.പി. സജി. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ വെങ്കല മെഡല്‍ ജേതാവും സാഹസിക കായിക വിനോദ പരിശീലകനും ഡി.ടി.പി.സി ജീവനക്കാരനുമാണ് ലൂക്കാ ഫ്രാന്‍സിസ്. മറ്റു ഭാരവാഹികള്‍ കെ.പി.വിജയി (സീനിയര്‍ വൈസ്.പ്രസി), വി.വി.യോയാക്കി, എം.ജെ.ചന്ദ്രദാസ്, ബിജു പീറ്റര്‍, ഇ.വി.ഷാന്റോ (വൈസ്.പ്രസി), ഡോ.വിനയ സി.ദാമു, എം.കെ.ബിന്ദു, എന്‍.സി.ജ്യോതി, അര്‍ജ്ജുന്‍ തോമസ് ( ജോ.സെക്ര), സജീഷ് മാത്യു (ട്രഷ), സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ പ്രതിനിധികളായി കെ.വി.സജി, മെഹര്‍ബാന്‍ മുഹമ്മദ്, പി.ജി.ഗിരീഷ് എന്നിവരെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനിയായി എ.ഡി.ജോണിനെയും തെരഞ്ഞെടുത്തു. കേരള അത് ലറ്റിക് അസോസിയേഷൻ പ്രതിനിധി കെ.കെ.രവീന്ദ്രൻ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലിം കടവൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

date