Skip to main content

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക്

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2024-25 അക്കാദമിക് വര്‍ഷത്തെ രണ്ടാം വര്‍ഷ ഡിപ്ലോമ(എല്‍ഇറ്റി) കോഴ്‌സിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടരുന്നു. കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് , ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് ഇവിടെ പ്രവേശനം . . ഫിസിക്‌സ്, കണക്ക് , കെമിസ്ട്രി (അല്ലെങ്കില്‍ നിര്‍ദിഷ്ട 11 അഡീഷനല്‍ കോഴ്‌സുകളില്‍ ഏതെങ്കിലും) വിഷയങ്ങളില്‍ ഒരുമിച്ച് 50% മാര്‍ക്കോടെ പ്ലസ് ടു/ വിഎച്ച്എസ്ഇ / ഐടിഐ വിജയിച്ചിരിക്കണം എന്നതാണ് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനു വേണ്ട യോഗ്യത. ഫോൺ: 9747963544, 7902583454.

date