Skip to main content

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ: ജില്ലാ തല ശില്പശാല ജൂലൈയിൽ

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായിട്ടുള്ള ദ്വിദിന  ജില്ലാതല ശില്പശാലകൾ ജൂലൈയിൽ നടക്കും. ശ്ചചിത്വ മാലിന്യ സംസ്കരണം ജില്ലാ ഏകോപന സമിതി, മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.  

 

ജില്ലാ തലത്തിൽ ബ്ലോക്ക് , നഗരസഭ ചുമതലക്കാർക്കുള്ള ശില്പശാലയാണ് നടക്കുന്നത്. തുടർന്ന് ബ്ലോക്ക് തലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കു വേണ്ടിയുള്ള ശില്പശാലയും , നഗരസഭകളിലെ ശില്പശാലയും നടക്കും.ജില്ലയിലെ  മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മികച്ച മാതൃകകളുടെ അവതരണവും ജില്ലാ തല ശില്പശാലയിൽ ഉണ്ടാകും.

 

എൽ എസ് ജി ഡി  അസി. ഡയറക്ടർ  പി വി ജസീർ, നവകേരള കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, കിലാ ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകരൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ എൽ എസ് ജി ഡി ജോ: ഡയറക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിൽ  സംസാരിച്ചു.

 

 

 

 

date