Skip to main content

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കെ സി സതീശന്‍ മാസ്റ്ററെയും അഴീക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളായ കീര്‍ത്തന സതീഷ്, ഹര്‍ഷ പ്രമോദ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. ഹയര്‍ സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ മണികണ്ഠന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ ഇവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ശൗര്യചക്ര ജേതാവ് പി വി മനേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ വിമുക്തി ക്ലബ്ബ് അംഗം പി വി അമൃത ലഹരി വിരുദ്ധ സന്ദേശം നല്‍കി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന പി എല്‍ ഷിബു, പഞ്ചായത്ത് അംഗം ടി  പി ശ്രീലത, പ്രിന്‍സിപ്പല്‍ ഒ പി അജിത, ഹെഡ്മിസ്ട്രസ് എം എസ് സരസ്വതി, കെഎസ്ഇഎസ്ഇ ജില്ലാ പ്രസിഡണ്ട് കെ രാജേഷ്, വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുജിത് തില്ലങ്കേരി, വിമുക്തി ക്ലബ്ബ് സെക്രട്ടറി യവനിക, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത് ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മൊടപ്പത്തി നാരായണന്‍ അവതരിപ്പിച്ച 'പ്രാന്ത്' ഏകപാത്ര നാടകവും അരങ്ങേറി.

date