Skip to main content

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന്  അപേക്ഷകൾ ക്ഷണിച്ചു.  
ക്ഷീര വികസന വകുപ്പിന്റെ  www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 20 വരെ അപേക്ഷിക്കാം. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

 

date