Skip to main content

ഭാഷാപുരോഗതി വിലയിരുത്തി

ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലാക്കുന്ന കാര്യത്തില്‍ ജില്ലയിലെ പുരോഗതി ആശാവഹമാണെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭാഷാപുരോഗതിയുടെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാമതായിരുന്നു മലപ്പുറം. അത് നിലനിര്‍ത്താന്‍ എല്ലാവകുപ്പുകളും ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഔദ്യോഗികഭാഷ സംസ്ഥാന ഏകോപനസമിതി പ്രതിനിധി സുനില്‍കുമാര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.  ജില്ലാതല ഏകോപനസമിതി അംഗം പി.കെ.സി അബ്ദുറഹ്‌മാന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date