Skip to main content

ട്രാൻസ്ജെൻഡർ സഹായ പദ്ധതികൾക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), സമന്വയ പദ്ധതി, വിവാഹധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ- തുടർചികിത്സ ധനസഹായപദ്ധതി, അടിയന്തര സഹായം നൽകുന്ന പദ്ധതികൾ എന്നിയവയ്ക്കുള്ള അപേക്ഷകൾ ഇപ്പോൾ നൽകാം. വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിയുടെ വിശദ വിവരങ്ങൾ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 2147 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ ബന്ധപ്പെടാം.

പി.എൻ.എക്സ്. 2561/2024

date