Skip to main content

ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ശിക്ഷാ ഇളവിനുള്ള ശിപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ബി.ജി.അരുൺഅസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്.

പി.എൻ.എക്സ്. 2562/2024

date